Author: T21 Media

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിര്‍മ്മാണങ്ങള്‍ തകര്‍ന്നു എന്നമട്ടില്‍ സാമൂഹ്യമാ ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ സൊസൈറ്റി പൊലീസില്‍ പരാതി നല്കി. സൊസൈറ്റി ആസ്ഥാനം ഉള്‍പ്പെടുന്ന ചോമ്പാല പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. യുഎല്‍സിസി ‘നടത്തിയ ഒരു നിര്‍മ്മാണവും തകര്‍ന്നിട്ടില്ലെന്ന് സൊസൈറ്റി വാര്‍ത്താ ക്കുറിപ്പില്‍ വ്യക്തമാക്കി. വ്യാജപ്രചാരണങ്ങള്‍ കേരളസമൂഹം തള്ളിക്കളയണമെന്ന് യുഎല്‍സിസി അഭ്യര്‍ഥിച്ചു.. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ നിര്‍മ്മാണം നടത്തുന്ന സഹകരണസ്ഥാപനമാണ് യുഎല്‍സിസി. സൊസൈറ്റി. സ്വകാര്യകരാറുകാരെപ്പോലെ സ്വകാര്യലാഭത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം അല്ല. റോഡും പാലങ്ങളും അടക്കം 12 നിര്‍മ്മാണങ്ങള്‍ തകര്‍ന്നു എന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജസന്ദേശങ്ങളില്‍ ഉള്ളത്. ഇതില്‍ മൂന്നെണ്ണം ഒഴികെ ഒന്നുമായും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഒരു ബന്ധവും ഇല്ല. സൊസൈറ്റി നടത്തിയ ഈ മൂന്നു നിര്‍മ്മാനങ്ങള്‍ക്കാകട്ടെ നിര്‍മ്മാണത്തകരാറുമൂലം ഒരു കുഴപ്പവും ഉണ്ടായിട്ടുമില്ല. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സൊസൈറ്റിയുടെ ഒരു പ്രവൃത്തിയിലും നാളിതുവരെ നിര്‍മ്മാണത്തിലെ പിഴവുകൊണ്ട് കേടുപാട് ഉണ്ടായിട്ടില്ല. പ്രചാരണത്തില്‍ പറയുന്ന മൂന്നു കാര്യങ്ങളില്‍ രണ്ടെണ്ണം പ്രകൃതിക്ഷോഭത്താല്‍ ഉണ്ടായ കേടുപാടും ഒന്ന്…

Read More

തുവ്വൂര്‍ സുജിത വധക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പച്ചക്കള്ളം പറയുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിനെ രക്ഷിക്കാനാണ് സതീശന്‍ ശ്രമിക്കുന്നത്. മാധ്യമങ്ങളും യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയം മറച്ചുപിടിക്കുകയാണെന്ന് സനോജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പച്ചക്കളളം പറയുകയാണ്. ഒന്നും അറിയാത്ത മട്ടിലാണ് സതീശന്‍ സംസാരിക്കുന്നത്. പ്രതിപക്ഷ നേതാവ് പ്രതിയെ സംരക്ഷിക്കാന്‍ നോക്കുകയാണ്. വിഷ്ണുവിനെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അയാള്‍ മുന്‍ ഡിവൈഎഫ്ഐക്കാരന്‍ എന്നാണ് പറഞ്ഞത്. വി ഡി സതീശന്റെ തല പരിശോധിക്കേണ്ടതുണ്ട്. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു കള്ളം പ്രചരിപ്പിക്കുന്നത്. വളരെ കുറച്ച് മാധ്യമങ്ങള്‍ മാത്രമാണ് സതീശനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറായത്. ഇതില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. പ്രതിയെ വെള്ളപൂശാനും അന്വേഷണം വഴിതിരിച്ച് വിടാനുമുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്’ – സനോജ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണു യുവതിയെ കൊലപ്പെടുത്തി…

Read More

ആലപ്പുഴ: ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടിൻ്റെ ക്രെഡിറ്റ് അടിച്ചെടുത്ത് കെ സി വേണുഗോപാൽ. ആലപ്പുഴ നഗരസഭ ലൈഫ്‌ ഭവനപദ്ധതിയിൽ പൂർത്തിയാക്കിയ വീടാണ് കെ സി വേണുഗോപാൽ തൻ്റെ പേരിലാക്കിയത്. കോൺഗ്രസ്‌ പ്രവർത്തകനായ തോണ്ടൻകുളങ്ങര വെളിയിൽ വീട്ടിൽ അലക്‌സാണ്ടർക്ക്‌ നൽകിയ വീട്‌ കെ സി വേണുഗോപാലിൻ്റെ സഹായത്താൽ നിർമിച്ചതെന്ന്‌ പ്രചരിപ്പിച്ചായിരുന്നു താക്കോൽ കൈമാറിയത്.
വാർഡ്‌ കൗൺസിലറായിരുന്ന കെ ബാബുവിൻ്റെ ശുപാർശ പ്രകാരമായിരുന്നു നഗരസഭ 2016–17 വർഷം അലക്‌സാണ്ടർക്ക് വീട്‌ അനുവദിച്ചത്. UDF അധികാരത്തിൽ വന്നാൽ പിരിച്ചു വിടുമെന്ന് പറഞ്ഞ ലൈഫ് മിഷനിലെ വീടാണ് കോൺഗ്രസ് നേതാവ് അടിച്ചുമാറ്റിയത്. 2020 ജൂൺ ആറിന് അലക്‌സാണ്ടർ നഗരസഭയുമായി (ഫയൽ നമ്പർ: 11261) കരാറിൽ ഒപ്പിട്ടു. നിർമാണഘട്ടങ്ങൾ പൂർത്തിയായ മുറയ്‌ക്ക്‌ മൂന്ന്‌ ഗഡുക്കളായി 3,60,000 രൂപ കൈപ്പറ്റി. 40,000, 1,60, 000, 1,60,000 എന്നിങ്ങനെ. ഒരുഗഡുകൂടി നൽകാനുണ്ട്‌. നിർമാണം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ 40,000 രൂപ കൂടെ ലഭിക്കും. ഇതിനൊപ്പം മറ്റ്‌ മൂന്ന്‌ വീടും നിർമിച്ചെന്നുകാട്ടി താക്കോൽ…

Read More

കോൺഗ്രസ് അടക്കമുള്ള വലതു പക്ഷക്കാരുടെ ഏത് അധാർമികതയും കുറ്റകൃത്യവും വെള്ളയടിച്ചു മിനുക്കി കൊടുക്കുന്ന ഇരട്ടത്താപ്പിന് മാധ്യമങ്ങൾക്ക് എന്തെങ്കിലും വിശദീകരണം ഉണ്ടോയെന്ന് മന്ത്രി എം ബി രാജേഷ്. ഈ പതിവ് മാധ്യമ ദുർനടപ്പിൻ്റെ പര്യായപദമാണിന്ന് നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്നത്. ഈ മാധ്യമ നിഷ്പക്ഷതയുടെ അശ്ലീലം കണ്ടു ചെടിക്കാത്തവരായി ആരെങ്കിലും ഈ നാട്ടിലുണ്ടോ? ലജ്ജയില്ലാത്ത ഈ ഇരട്ടത്താപ്പിനെക്കുറിച്ച് മാധ്യമങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് മന്ത്രി ഫെയ്സ് ബുക്ക് കുറിപ്പിൽ ചോദിച്ചു. “കേരളത്തിലെ മാധ്യമങ്ങളുടെ ക്ഷുദ്രമായ ഇടത് വിരോധത്തെക്കുറിച്ച് എങ്ങനെ വീണ്ടും വീണ്ടും പറയാതിരിക്കും? ഇടതു വിരോധത്തിൻ്റെ നഗ്നതാ പ്രദർശനവും വലതുപക്ഷ പരിലാളനയുടെ മതിമറന്ന പ്രകടനവും അവർ അത്രമേൽ കൂസലില്ലാതെ ദൈനംദിനം നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. പഠിക്കുമ്പോൾ ലക്ഷക്കണക്കിന് എസ്എഫ്ഐ അംഗങ്ങളിൽ ഉൾപ്പെട്ട ഒരു സ്ത്രീ പിന്നീട് ഇൻറർവ്യൂവിന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിൻ്റെ പേരിൽ എത്ര ദിവസത്തെ പ്രൈം ടൈം ചർച്ചയും ബ്രേക്കിംഗ് ന്യൂസും ഒന്നാം പേജ് ലീഡും പല പോസിലുള്ള പടങ്ങളും കാർട്ടൂണുകളുമെല്ലാമായിട്ടായിരുന്നല്ലോ നിലവിട്ട് അഴിഞ്ഞാടിയത്…

Read More

ദില്ലി: കാലാവധി നീട്ടുന്നത് സുപ്രീംകോടതി തടഞ്ഞതോടെ ഇഡി ഡയരക്ടർ സഞ്ജയ് കുമാർ മിശ്രയെ ഉന്നത പദവിയിൽ പ്രതിഷ്ഠിക്കാൻ കേന്ദ്ര സർക്കാർ. ആദായനികുതിവകുപ്പിനെയും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനെയും ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ഏജൻസികളാക്കി മാറ്റിയ സഞ്‌ജയ്‌ കുമാർ മിശ്രയ്ക്ക്‌ ചീഫ്‌ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഓഫ്‌ ഇന്ത്യ (സിഐഒ) എന്ന പുതിയ പദവിയാണ് സൃഷ്ടിക്കുന്നത്. സെപ്‌തംബർ 15ന്‌ ഇഡി ഡയറക്ടർ സ്ഥാനത്തുനിന്ന്‌ മിശ്ര വിരമിക്കാനിരിക്കെയാണ്‌ ഇഡിയുടെയും സിബിഐയുടെയും മേൽനോട്ടചുമതലയുളള പദവി നൽകാൻ നീക്കം. ഇഡി ഡയറക്ടർ സ്ഥാനത്ത്‌ മിശ്രയുടെ കാലാവധി നവംബർവരെ നീട്ടാനുള്ള കേന്ദ്രനീക്കം സുപ്രീംകോടതി തടഞ്ഞിരുന്നു. 2018 മുതൽ ഇഡി ഡയറക്ടറാണ്‌ മിശ്ര. 2020ൽ കാലാവധി അവസാനിക്കേണ്ടിയിരുന്നെങ്കിലും മൂന്നുവട്ടം നീട്ടിനൽകി. മൂന്ന്‌ സേനാമേധാവികൾക്ക്‌ മുകളിലായി ചീഫ്‌ ഓഫ്‌ ഡിഫൻസ്‌ സ്‌റ്റാഫിനെ (സിഡിഎസ്‌) നിയമിച്ചതിന്‌ സമാനമായാണ്‌ സിബിഐ–- ഇഡി തലവൻമാർക്ക്‌ മുകളിലായി മിശ്രയെ പ്രതിഷ്‌ഠിക്കുന്നത്‌. സിഐഒ പദവിയിൽ മിശ്ര എത്തിയാൽ സിബിഐയുടെയും ഇഡിയുടെയും തലവൻമാർ മിശ്രയ്ക്ക്‌ റിപ്പോർട്ട്‌ നൽകണം. ഇഡിയും സിബിഐയും യഥാക്രമം ധനവകുപ്പിനും…

Read More

തിരുവനന്തപുരം: വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിദ്യാഭ്യാസമാണ് വിദ്യാർഥികൾക്ക് നൽകേണ്ടതെന്നും ഇത് മാനവികത ഉയർത്തിപ്പിടിക്കുന്നതാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻ സി ഇ ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ഹയർസെക്കൻഡറി അഡീഷണൽ പാഠപുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്മാർട്ട് ക്ലാസ് റൂമുകളും ലൈബ്രറികളും ലാബുകളുമുള്ള കേരളത്തിലെ സ്‌കൂളുകൾ രാജ്യത്തിന് മാതൃകയാണ്. 2023 – 24 അധ്യയന വർഷത്തിൽ എൻസിഇആർടി ചില പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങൾ നീക്കം ചെയ്യുന്ന സാഹചര്യമുണ്ടായി. സംസ്ഥാന സർക്കാരിൻ്റെ നിർദേശപ്രകാരം എസ്ഇആർടി വിദഗ്ദ്ധ സമിതി ഇത് പരിശോധിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി പ്ലസ് വൺ ക്ലാസിനുള്ള ഹിസ്റ്ററി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യോളജി വിഷയങ്ങളിൽ ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പാഠപുസ്തകങ്ങൾ അച്ചടിച്ചു. ഗാന്ധി വധം, മുഗൾ ചരിത്രം, പഞ്ചവൽസര പദ്ധതികൾ എന്നിവ ഇതിലുൾപ്പെടുന്നു. സങ്കുചിത മതരാഷ്ട്രബോധത്തിനപ്പുറം മതനിരപേക്ഷമായി ചിന്തിക്കാൻ കഴിയുന്ന സമൂഹമാണ് രൂപപ്പെടേണ്ടത്. വിദ്യാലയങ്ങളെ സാമൂഹിക പുരോഗതിക്കായി ഉപയോഗിക്കണമെങ്കിൽ ചരിത്രത്തെയും സമൂഹത്തെയും ശാസ്ത്രത്തെയും വ്യക്തമായി…

Read More

കാസർകോട്: ഫാഷൻ ഗോൾഡ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസിൽ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും മുൻ എംഎൽഎയുമായ എം സി ഖമറുദ്ദീൻ അടക്കമുള്ളവരുടെ സ്വത്തുക്കൾ കണ്ടുകകെട്ടാൻ സർക്കാർ ഉത്തരവ്. കമ്പനിയുടെ എം ഡി പൂക്കോയ തങ്ങൾ, ചെയർമാൻ എം സി കമറുദ്ദീൻ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് എസ്പി പി സദാനന്ദൻ്റെ റിപ്പോർട്ടിൻ മേലാണ് നടപടി. നിക്ഷേപത്തട്ടിപ്പ് കേസിൽ ബഡ്‌സ്‌ നിയമം -2019 ലെ ഏഴാം വകുപ്പിൽ ഉപവകുപ്പ് 3 പ്രകാരമാണ് അന്വേഷകസംഘം പ്രതികളുടെ ആസ്തികൾ കണ്ടുകെട്ടുന്നത്‌. ഫാഷൻ ഗോൾഡിന്റേതായി പയ്യന്നൂർ ടൗണിൽ ആറുകോടി രൂപ വിലയുള്ള നാല്‌ കടമുറി, ബംഗളൂരു സിലിഗുണ്ടെ വില്ലേജിൽ എംഡി പൂക്കോയതങ്ങളുടെപേരിലുള്ള 10 കോടി രൂപയുടെ ഒരേക്കർ ഭൂമി, കാസർകോട്‌ ടൗൺ പതിനൊന്നാം വാർഡിൽ ഖമർ ഗോൾഡിനായി എം സി ഖമറുദ്ദീൻ്റെയും പൂക്കോയതങ്ങളുടെയും പേരിൽ വാങ്ങിച്ച…

Read More

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് ​ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ട മലപ്പുറം ചേലമ്പ്ര സ്വദേശി മുഹമ്മദ് റസാൻ്റെ (അബ്ദുൾ റിയാസിൻ്റെ മകൻ ) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. മന്ത്രിസഭായോഗതീരുമാനങ്ങൾ ​ഗവ.പ്ലീഡർ അഡ്വ. ശ്രീജ തുളസിയെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സീനിയർ ​ഗവൺമെന്റ് പ്ലീഡറായി നിയമിക്കും. കെഎടിയിൽ ഒഴിവുള്ള മൂന്ന് ​ഗവൺമെന്റ് പ്ലീഡർ തസ്തികകളിലേക്ക് അഡ്വ. രാഹുൽ എംബി, അഡ്വ. പ്രവീൺ സി പി, അഡ്വ. അജിത് മോഹൻ എം.ജെ എന്നിവരെ നിയമിക്കും. എറണാകുളം ജില്ലാ ​ഗവ.പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിൽ മനോജ് ജി കൃഷണനെ പുനർനിയമിക്കും. പുനർനിയമനം മത്സ്യഫെഡ് മാനേജിങ് ഡയറക്ടറായി ഡോ. പി സഹദേവന് രണ്ട് വർഷത്തേക്ക് പുനർനിയമനം നൽകാൻ തീരുമാനിച്ചു. കെ പി ശശികുമാറിനെ കാംകോയിൽ മാനേജിങ് ഡയറക്ടറായി നിയമിക്കും. സാധൂകരിച്ചു ഇടുക്കി ജില്ലയിലെ ദേവികുളം ഭൂമി പതിവ് ഓഫീസ് 2012 ഏപ്രിൽ 1 മുതൽ…

Read More

തിരുവനന്തപുരം; സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുമ്പായി ജൂൺ, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,040 സ്കൂളുകളിലെ 13,611 തൊഴിലാളികൾക്കാണ് വേതനം നൽകുന്നത്. ഇതിനായി 50.12 കോടി രൂപ സർക്കാർ അനുവദിച്ചു. ബുധനാഴ്ച തന്നെ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നൽകും. ആഗസ്തിലെ വേതനം സെപ്റ്റംബർ 5 ന് മുമ്പായി നൽകും.

Read More

കോട്ടയം: പുതുപ്പള്ളി വെറ്ററിനറി ഉപകേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായി സതിയമ്മ ജോലി നേടാൻ വ്യാജ രേഖയുണ്ടാക്കിയതായി പരാതി. സതിയമ്മ തൻ്റെ പേരിൽ വ്യാജ രേഖ ചമച്ച് സർക്കാർ പണം അപഹരിച്ചെന്നും കാണിച്ച് ഐശ്വര്യ കുടുംബശ്രീയിലെ മുൻ അം​ഗം ലിജിമോൾ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. “നാലുവർഷം മുൻപ് കുടുംബശ്രീയുടെ സെക്രട്ടറിയായിരുന്നു. അതിനുശേഷം കുടുംബശ്രീയിൽ നിന്നും രാജിവെച്ചു. ക‍ഴിഞ്ഞ നാല് വർഷത്തിൽ ഒരിക്കൽ പോലും മൃഗാശുപത്രിയിൽ പോവുകയോ ജോലിക്ക് അപേക്ഷിക്കുകയോ ജോലി ചെയ്യുകയോ ശമ്പളം വാങ്ങുകയോ ചെയ്‌തിട്ടില്ല. വ്യാജരേഖ ചമച്ച് ജോലി നേടാൻ ഉദ്യോഗസ്ഥർ കൂട്ട് നിന്നു. ഐശ്വര്യ കുടുംബശ്രീ പ്രസിഡൻറ് സുധാമോൾ, സെക്രട്ടറി ജാനമ്മ വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്ന അസിസ്‌റ്റൻറ് ഫീൽഡ് ഓഫീസർ ബിനുമോൻ എന്നിവർ സംഭവത്തിൽ കുറ്റക്കാരാണ്”- ലിജിമോൾ മാധ്യമങ്ങളോട് പറഞ്ഞു. b

Read More