Author: T21 Media

കോട്ടയം: പുതുപ്പള്ളി വെറ്ററിനറി ഉപകേന്ദ്രത്തിൽ തൻ്റെ പേരിൽ ആൾമാറാട്ടം നടത്തി ജോലിചെയ്‌ത്‌ പണംതട്ടിയെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ആൾമാറാട്ടം, ജോലി തട്ടിപ്പ്‌, വഞ്ചന എന്നീ കുറ്റങ്ങളിൽ കോട്ടയം ഈസ്‌റ്റ്‌ പോലീസാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. പുതുപ്പള്ളി മൂലയിൽ മലയിൽ കെ സി ലിജിമോളുടെ പരാതിയിൽ പരാമർശിച്ച പി യു സതിയമ്മ, ഐശ്വര്യ കുടുംബശ്രീ ഭാരവാഹികളായ സുധാ മോൾ, ജാനമ്മ, വെറ്ററിനറി ഉപകേന്ദ്രം ജീവനക്കാരൻ ബിനു എന്നിവർക്കെതിരെയാണ്‌ കേസ്‌. പുറത്തുവന്നരേഖകളും വെളിപ്പെടുത്തലുകളും പ്രാഥമികമായി പരിശോധിച്ച ശേഷമാണ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. രേഖകളിൽ തൻ്റെ പേരാണുള്ളതെങ്കിലും അവിടെ ജോലി ചെയ്യുകയോ ഒപ്പിടുകയോ വേതനം കൈപ്പറ്റുകയോ ചെയ്‌തിട്ടില്ലെന്നാണ്‌ ലിജിമോളുടെ പരാതി. ബാങ്ക്‌ അക്കൗണ്ടും തൻ്റെതല്ലെന്ന്‌ ലിജിമോൾ പരാതിയിൽ പറഞ്ഞു. സതിയമ്മയെ പിരിച്ചുവിട്ടെന്ന്‌ മാധ്യമങ്ങളും കോൺഗ്രസും ചേർന്ന് വൻ പ്രചാരവേല അഴിച്ചു വിട്ടിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ പ്രചാരണത്തിനായി സൃഷ്ടിച്ച നുണക്കഥയാണ് ഒടുവിൽ ആൾമാറാട്ട കേസായത്. സതിയമ്മയുടെ ആറു മാസത്തെ ജോലി കാലാവധി ഫെബ്രുവരിയിൽ…

Read More

ആധാരമെഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻകാർക്കും ഓണത്തിന് 4500 രൂപ ഉത്സവബത്ത നൽകുമെന്ന് ആധാരമെഴുത്ത് ക്ഷേമനിധി ബോർഡ് ചെയർമാൻ കൂടിയായ രജിസ്ട്രേഷൻ, സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. ഈ വർഷം ഉത്സവ ബത്ത 500 രൂപ വർധിപ്പിച്ചിട്ടുണ്ട്. ആനുകൂല്യം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Read More

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തൊഴിലാളികൾക്ക് 136 കോടി രൂപയുടെ അനുകൂല്യങ്ങൾ വിതരണം ചെയ്തതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കയർ, കൈത്തറി, ഖാദി, ബീഡി, മത്സ്യ, ഈറ്റ, പനമ്പ് മേഖലകളിലെ 4,28,742 തൊഴിലാളികൾക്കായി 34 കോടി രൂപ സാമ്പത്തിക പിന്താങ്ങൽ പദ്ധതി പ്രകാരം അനുവദിച്ചു. പൂട്ടിക്കിടക്കുന്ന 427 കശുവണ്ടി ഫാക്ടറികളിലെ 18,925 തൊഴിലാളികൾക്ക് 2,250 രൂപ നിരക്കിൽ എക്സ്ഗ്രേഷ്യ വിതരണം നടത്തുന്നതിന് 4,25,81,250 രൂപ അനുവദിച്ചു. മൂന്നുവർഷത്തിൽ താഴെയായി പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ 2,897 തൊഴിലാളികൾക്ക് 2,000 രൂപ നിരക്കിൽ 57,94,000 രൂപ അനുവദിച്ചു. അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികൾക്കുള്ള ആശ്വാസ ധനസഹായമായി 941 പേർക്ക് 2,000 രൂപ നിരക്കിൽ 18,82,000 രൂപ അനുവദിച്ചു. അവശത അനുഭവിക്കുന്ന മരം കയറ്റ് തൊഴിലാളികൾക്ക് അവശത പെൻഷൻ കുടിശിക ഉൾപ്പെടെ 1,350 പേർക്ക് 1,74,69,100 രൂപ അനുവദിച്ചു. ജോലിക്കിടെ അപകടം സംഭവിച്ച മരം കയറ്റ തൊഴിലാളികൾക്ക് ഒറ്റത്തവണ ധനസഹായമായി 152 പേർക്ക്…

Read More

മൂവാറ്റുപുഴ: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരായ സിഎംആർഎൽ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല. പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് കോടതി നടപടി. പിണറായി വിജയൻ്റെ മകൾ വീണ വിജയനടക്കം കരിമണൽ കമ്പനിയോട് വാങ്ങിയത് മാസിപ്പടിയാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.

Read More

മലപ്പുറം: വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പോലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാജൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്. മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണം എന്നാണ് കോടതി നിർദ്ദേശിച്ചിരുന്നത്. വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്. നേരത്തേ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരെ ​​ജാമ്യമില്ലാ വകുപ്പ്…

Read More

കോണ്‍ഗ്രസിന്റെ ഹിന്ദുത്വ പ്രീണന നിലപാട് വീണ്ടും തുറന്നുപറഞ്ഞ് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യത്തെ ബിജെപി പ്രധാനമന്ത്രി എ ബി വാജ്പേയി അല്ലെന്നും പി വി നരസിംഹ റാവു ആണെന്നും അയ്യര്‍ തുറന്നടിച്ചു. ആത്മകഥയായ ‘മെമ്മോയിര്‍സ് ഓഫ് എ മാവെറിക്കി’ന്റെ പ്രകാശനചടങ്ങിലാണ് പ്രതികരണം. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെയാണ് 1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ ബാബ്റി മസ്ജിദ് തകര്‍ത്തത്. കേന്ദ്രസേനയെ വിന്യസിച്ചെങ്കിലും അവര്‍ സംഘപരിവാറുകാരെ തടഞ്ഞില്ല. റാവുവിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസേന നിഷ്‌ക്രിയമായതെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് മണി ശങ്കര്‍ അയ്യരുടെ വാക്കുകള്‍. സംഘപരിവാര്‍ രഥയാത്രയും മറ്റുമായി അയോധ്യവിഷയം ഉയര്‍ത്തിയ ഘട്ടത്തില്‍ റാംറഹീം യാത്രയെന്ന പേരില്‍ ഒരു മതസൗഹാര്‍ദ യാത്ര അയ്യര്‍ സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റാവുവിനെ കണ്ട വേളയില്‍ അദ്ദേഹം എത്രമാത്രം വര്‍ഗീയവാദിയാണെന്നും എത്രമാത്രം ഹിന്ദുത്വ പക്ഷപാതിയാണെന്നും ബോധ്യപ്പെട്ടതായി അയ്യര്‍ പറഞ്ഞു. ‘യാത്രയോട് എതിര്‍പ്പില്ലെന്ന് പറഞ്ഞ റാവു എന്നാല്‍ മതനിരപേക്ഷത സംബന്ധിച്ച എന്റെ നിര്‍വചനത്തോട് യോജിപ്പില്ലെന്ന് പറഞ്ഞു. ഇതൊരു ഹിന്ദുരാജ്യമാണെന്ന യാഥാര്‍ഥ്യം മണി…

Read More

മലപ്പുറം: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരായി. മലപ്പുറം നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ആണ് ഹാജരായത്. ചോദ്യംചെയ്യലിന്‌ ഹാജരാകാതെ മുങ്ങിനടക്കുന്ന ഷാജൻ സ്‌കറിയക്ക്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു. ഇന്ന് രാവിലെ 10ന്‌ ചോദ്യംചെയ്യലിന്‌ അന്വേഷണ ഉദ്യോ​ഗസ്ഥനു മുന്നിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. ഹാജരായില്ലെങ്കിൽ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 10 മണിയോടെ സ്റ്റേഷനിലെത്തിയ ഷാജൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. നിലമ്പൂർ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ സ്‌കറിയയുടെ പരാതിയിൽ നിലമ്പൂർ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ്‌ ഷാജനെ ചോദ്യംചെയ്യുന്നത്‌.

Read More

തിരുവനന്തപുരം: ഓണത്തിന് ഏഴായിരം രൂപ ബോണസും അന്‍പതിനായിരം രൂപ ലാഭവിഹിതവും. ആദ്യം കേള്‍ക്കുമ്പോള്‍ വന്‍കിട കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് കിട്ടുന്ന ആനുകൂല്യമല്ലേ ഇതെന്ന് തോന്നിപ്പോകാം. എന്നാല്‍ വാസ്തവം അതല്ല. എറണാകുളം ജില്ലയിലെ ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഈ ഓണക്കാലത്ത് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ആണ് ഇവ. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഹരിതകര്‍മ്മസേനയുടെ ലാഭവിഹിതമായി 8,96,000 രൂപ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ആകെ ലാഭത്തിന്റെ 70%മാണിത്. 12 പേര്‍ക്ക് അന്‍പതിനായിരം രൂപയും, ബാക്കിയുള്ളവര്‍ക്ക് മുപ്പതിനായിരം രൂപ വരെയും ലാഭവിഹിതം ലഭിക്കുന്നതാണ്. ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലെ മാലിന്യ സംസ്‌കരണം കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മാതൃകയാണ്. ഉറവിട മാലിന്യ സംസ്‌കരണം അസാധ്യവും അപ്രായോഗികവുമാണെന്ന് പലരും പറഞ്ഞപ്പോള്‍, എറണാകുളം പോലൊരു നഗരത്തില്‍ അത് സാധ്യമാണെന്ന് തെളിയിച്ച മികവാണ് ഏലൂരിന്റേത്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് ഏലൂര്‍ തെളിയിച്ചു. ഏലൂരിലെ എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന ഇപ്പോള്‍ മാലിന്യം ശേഖരിക്കുന്നു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് കള്ള പ്രചാരണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ മത്സരത്തിന്റെ പോലും ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ലഭിക്കുന്ന സഹതാപത്തില്‍ എളുപ്പം ജയിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന് മണ്ഡലത്തില്‍ നല്ല പിന്തുണയാണെന്ന് മനസിലാക്കിയതോടെ പ്രതിപക്ഷം കള്ള പ്രചാരണത്തിനിറങ്ങിയിരിക്കയാണ്. വലിയ രീതിയിലുള്ള രാഷ്ട്രീയ പോരാട്ടമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. സിപിഎമ്മിനെ ആസൂത്രിതമായി മോശമായി ചിത്രീകരിക്കുകയാണ്. എന്നാല്‍ പുതുപ്പള്ളിയില്‍ ജനങ്ങള്‍ വികസനമാണ് ചര്‍ച്ച ചെയ്യുന്നത്. ജെയ്ക് ശക്തനായ സ്ഥാനാര്‍ഥിയാണ്. പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ചര്‍ച്ച തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന പ്രതിപക്ഷ നിലപാട് തുറന്ന് കാട്ടും. മുപ്പത്, ഒന്ന് തീയതികളില്‍ 6 പഞ്ചായത്തുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ബൂത്തിലും കുടുംബ യോഗങ്ങളും സംഘടിപ്പിക്കും. പാര്‍ടിക്കെതിരെ കേന്ദ്ര എജന്‍സികളെ ഇറക്കിയും ദുഷ്പ്രചാരണം നടത്തുന്നു. എ സി…

Read More

കവയിത്രി മധുമിത ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ യുപി മുന്‍മന്ത്രി അമര്‍മണി ത്രിപാഠിയും ഭാര്യയും ജയില്‍മോചിതരാകുന്നു. ത്രിപാഠിയെ മോചിപ്പിച്ചു കൊണ്ടുള്ള യുപി സര്‍ക്കാരിന്റെ ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി. കൂട്ടുപ്രതിയായ ഭാര്യ മധുമണി ത്രിപാഠിയും ജയില്‍മോചിതയാകും. 17 വര്‍ഷത്തോളമായി ഇവര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും നല്ല സ്വഭാവം കണക്കിലെടുത്താണ് പ്രതികളെ മോചിപ്പിക്കുന്നതെന്നുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിന്റെ നടപടി ഞെട്ടിച്ചെന്ന് മധുമിതയുടെ സഹോദരി നിധി ശുക്ല പറഞ്ഞു. സഹോദരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍ കോടതിയലക്ഷ്യം ആരോപിച്ച് നിധി ശുക്ല സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മോചിപ്പിക്കല്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹരജിയില്‍ സുപ്രീംകോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. 2003-ലാണ് മധുമിത(24) യെ വെടിവെച്ചു കൊന്നത്. മരിക്കുമ്പോള്‍ മധുമിത ഏഴുമാസം ഗര്‍ഭിണിയായിരുന്നു. അമര്‍മണിയും മധുമിതയും അടുപ്പത്തിലായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ ബന്ധത്തെ തുടര്‍ന്ന് മധുമിത ഗര്‍ഭിണിയായെന്നും സിബിഐ കണ്ടെത്തിയിരുന്നു. അമര്‍മണി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഡിഎന്‍എ പരിശോധനയില്‍ അമര്‍മണി കുറ്റക്കാരനാണെന്ന്…

Read More