130 വർഷത്തിലേറെ പഴക്കമുള്ള കോൺഗ്രസിൽ ഏറ്റവും കൂടുതൽ കാലം പാർട്ടി അധ്യക്ഷ സ്ഥാനത്തിരുന്നത് സോണിയ ഗാന്ധിയാണ്. നീണ്ട ഇരുപത്തി രണ്ട് വർഷക്കാലം. 1998 ൽ സീതാറാം കേസരിയ്ക്ക് ശേഷം പ്രസിഡന്റ് സ്ഥാനത്തെത്തിയ സോണിയാ ഗാന്ധിക്ക് 2000 ൽ തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. എന്നാൽ ജിതേന്ദ്ര പ്രസാദയെ പരാജയപ്പെടുത്തി വീണ്ടും പ്രസിഡന്റായി. തുടർന്ന് 2017 മുതൽ 2019 വരെ രാഹുൽ ഗാന്ധിക്കായി സോണിയാ ഗാന്ധി വഴിമാറി. 2019 മുതൽ ഇതുവരെ വീണ്ടും സോണിയ തന്നെ പാർട്ടിയെ നയിച്ചു.
ജെ ബി കൃപലാനി – (1947-1948)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോൺഗ്രസ് അധ്യക്ഷൻ ജെ ബി കൃപലാനിയാണ്. ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജെ ബി കൃപലാനി നാല് തവണ ലോക്‌സഭംഗമായിരുന്നു. പിന്നീട് കോൺഗ്രസ് വിട്ട് കിസാൻ മജ്ദൂർ പ്രജാ പാർട്ടി രൂപീകരിച്ചു.
പട്ടാഭി സീതാരാമയ്യ (1948-49)
1948-ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പിന്തുണയോടെ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. 1952-57 ൽ മധ്യപ്രദേശ് ഗവർണറായിരുന്നു. ആന്ധ്രാപ്രദേശ് എന്ന പ്രത്യേക സംസ്ഥാനത്തിനായി വാദിച്ച നേതാക്കളിൽ പ്രമുഖനായിരുന്നു.
പുരുഷോത്തം ദാസ് ടണ്ടൻ – 1950
1950-ൽ കൃപലാനിക്കെതിരായ പോരാട്ടത്തിൽ വിജയിച്ചു. വർഷങ്ങൾക്കുശേഷം, നെഹ്‌റുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് സ്ഥാനം രാജിവച്ചു.
ജവാഹർലാൽ നെഹ്‌റു (1951-1954)
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. 1950 മുതൽ 1964 വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടർന്നു. രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ.
യു എൻ ധേബർ (1955-1959)
ജവാഹർലാൽ നെഹ്‌റുവിന് ശേഷം പ്രധാനമന്ത്രിയായ യു എൻ ധേബർ 1948-54 ൽ സൗരാഷ്ട്ര മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു.
ഇന്ദിര ഗാന്ധി (1959-1960)
1955ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയംഗവുമായി. ഓള്‍ ഇന്ത്യ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, എ.ഐ.സി.സി. വനിതാവിഭാഗം പ്രസിഡന്റ് പദവികള്‍ വഹിച്ചു. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാമന്ത്രി. 1966-1977 ലും 1980-1984 ലും ഇന്ത്യൻ പ്രധാനമന്ത്രി.
നീലം സഞ്ജീവ റെഡ്ഡി (1960-1963)
ഇന്ദിരാ ഗാന്ധിക്ക് ശേഷം കോൺഗ്രസ് പ്രസിഡന്റ്. ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതി. 1967-ൽ പാർട്ടിയിൽ നിന്ന് രാജിവെച്ചു.
കെ കാമരാജ് (1964-67)
“കിംഗ് മേക്കർ” എന്നറിയപ്പെടുന്ന സിൻഡിക്കേറ്റ് നേതാവായ കാമരാജ്, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസുമായുള്ള പിളർപ്പിന് ശേഷം കോൺഗ്രസ് (ഒ) രൂപീകരിച്ചു.
എസ് നിജലിംഗപ്പ (1968-69)
അവിഭക്ത കോൺഗ്രസ് പാർട്ടിയുടെ അവസാന പ്രസിഡന്റ്.
ജഗ്ജീവൻ റാം (1970-71)
അടിയന്തരാവസ്ഥയ്ക്കുശേഷം 1977ൽ കോൺഗ്രസ് വിട്ട് ജനതാ പാർട്ടിയിൽ ചേർന്നു. 1981-ൽ കോൺഗ്രസ് (ജെ) സ്ഥാപിച്ചു. 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചു.
ശങ്കർ ദയാൽ ശർമ്മ (1972-74)
1972-ൽ കൊൽക്കത്തയിൽ നടന്ന എഐസിസി സമ്മേളനത്തിൽ പ്രസിഡന്റായി. 1992 മുതൽ 1997 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു.
ദേവകാന്ത ബറുവ (1975-77)
അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് അധ്യക്ഷൻ. ഇന്ദിരാഗാന്ധിയുടെ ഉറച്ച അനുയായി.
കാസു ബ്രഹ്മാനന്ദ റെഡ്ഡി (1977-1978)
1964 മുതൽ 1971 വരെ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി. 1974 മുതൽ 1977 വരെ കേന്ദ്ര ആഭ്യന്തര മന്ത്രി. 1988 മുതൽ 1990 വരെ മഹാരാഷ്ട്ര ഗവർണർ.
ഇന്ദിര ഗാന്ധി (1978-1983)
1955ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയംഗവുമായി. ഓള്‍ ഇന്ത്യ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, എ.ഐ.സി.സി. വനിതാവിഭാഗം പ്രസിഡന്റ് പദവികള്‍ വഹിച്ചു. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാമന്ത്രി. 1966-1977 ലും 1980-1984 ലും ഇന്ത്യൻ പ്രധാനമന്ത്രി
രാജീവ് ഗാന്ധി (1985-1991)
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി.1984 ഓഗസ്റ്റ് 31ന് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതോടെ പ്രധാനമന്ത്രിയായി. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്നു.
പി വി നരസിംഹ റാവു (1992-96)
രാജീവ് ഗാന്ധിയുടെ കൊലപാതകത്തെത്തുടർന്ന്, 1992-ൽ അധ്യക്ഷനായി. ഹിന്ദി സംസാരിക്കാത്ത ഒരു പ്രദേശത്ത് നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രി കൂടിയായിരുന്നു.
സീതാറാം കേസരി (1996-98)
ബീഹാർ പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, എഐസിസി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ലോകസഭാംഗവും രാജ്യസഭാംഗവുമായിരുന്നു.
സോണിയ ഗാന്ധി (1998-2017)
1998 ൽ ന്യൂ ഡൽഹിയിൽ നടന്ന എഐസിസി സമ്മേളനത്തിൽ പ്രസിഡന്റായി. ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തി, (22 വർഷം). 1998 ൽ അമേഠിയിൽ നിന്ന് ആദ്യമായി ലോക്സംഭാംഗം. 1999 മുതൽ 2003 വരെ ലോക് സഭ പ്രതിപക്ഷ നേതാവ്. 2004 മുതൽ റായ് ബറേലിയിൽ നിന്നുള്ള ലോക്സഭാംഗം.
രാഹുൽ ഗാന്ധി (2017-2019)
ന്യൂ ഡൽഹിയിൽ നടന്ന എഐസിസി സമ്മേളനത്തിൽ പ്രസിഡന്റായി. 2004ൽ അമേഠിയിൽ നിന്ന് ലോക്സഭാംഗം. നിലവിൽ വയനാട് ലോക്സഭാംഗം.
സോണിയ ഗാന്ധി (2019-2022)
ജയ്‌പ്പൂരിൽ ചേർന്ന എഐസിസി സമ്മേളനത്തിൽ ഗാന്ധി ഇടക്കാല അധ്യക്ഷയായി. 1998 ൽ ന്യൂ ഡൽഹിയിൽ നടന്ന എഐസിസി സമ്മേളനത്തിൽ പ്രസിഡന്റായി. ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തി, (22 വർഷം). 1998 ൽ അമേഠിയിൽ നിന്ന് ആദ്യമായി ലോക്സംഭാംഗം. 1999 മുതൽ 2003 വരെ ലോക് സഭ പ്രതിപക്ഷ നേതാവ്. 2004 മുതൽ റായ് ബറേലിയിൽ നിന്നുള്ള ലോക്സഭാംഗം.
മല്ലിഗാർജ്ജുൻ ഖാർഗെ – 2022
ഏഴ് തവണ കർണാടക കാബിനറ്റ് വകുപ്പ് മന്ത്രി, മുൻ കേന്ദ്രമന്ത്രി. പത്ത് തവണ നിയമസഭാംഗം, രണ്ട് തവണ ലോക്സഭാംഗം. 2020 മുതൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായിരുന്നു.