കോപ്പിയടിച്ചതിന് തനിക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നടൻ എംഎൽഎ. ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള ഡോ. കുഴൽനാടൻ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിലായിരുന്നു കോപ്പിയടിച്ചതിന് പിടിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലായിരുന്നു പുരസ്‌കാര ചടങ്ങ്.
സർവകലാശാല പരീക്ഷയിലാണ് മുതിർന്ന കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടൻ കോപ്പിയടിച്ചത്. കോപ്പിയടിച്ചതിന് പിടിക്കപ്പെട്ട മാത്യു കുഴൽനാടനെ എം ജി സർവകലാശാല ഡീബാർ ചെയ്തിരുന്നു. 1994 ൽ ആയിരുന്നു സംഭവം. ഏപ്രിലിൽ നടന്ന രണ്ടാം വർഷ സയൻസ് ബാച്ച് പരീക്ഷയ്‌ക്കിടെ കോപ്പിയടിച്ച മാത്യു കുഴൽനാടനെ 1995 ഏപ്രിലിന് മുമ്പുള്ള എല്ലാ പരീക്ഷകളിൽ നിന്നുമാണ് എംജി സർവകലാശാല അന്ന് ഡീബാർ ചെയ്‌തത്.
മാത്യു കുഴൽനാടൻ കോപ്പിയടിച്ചതായി നേരത്തെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആ വാർത്തയാണ് മാത്യു കുഴൽനാടൻ ശരിയാണെന്ന് വ്യക്തമാക്കിയത്.