മരംമുറിച്ച് കടത്തിയത് താൻ മന്ത്രിയായി ചുമതല ഏൽക്കുന്നതിന് മുൻപാണെന്നും വനംകൊള്ളക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ. മരം മുറിയിൽ സമഗ്രാന്വേഷണത്തിന് വനം വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും വനം കൊള്ളക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കർഷകരെ സഹായിക്കാനിറക്കിയ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തതായി റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
മരംമുറിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാണ്. മരം മുറി നടന്ന പ്രദേശങ്ങളില്‍ ബത്തേരി ഡിവൈഎസ്പി, വി വി ബേബിയുടെ നേതൃത്വത്തിലുള്ള 22 അംഗ അന്വേഷകസംഘം പരിശോധന തുടങ്ങി.