ബീഹാറിൽ ജൂനിയർ പൊലീസുകാരെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ലോക്കപ്പിൽ അടച്ചു. ജൂനിയർ പോലീസുകാരുടെ ജോലി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബീഹാറിലെ നവാഡ നഗരത്തിലാണ് സംഭവം. എസ്പി ഗൗരവ് മംഗ്ലയാണ് ജൂനിയർ പൊലീസുകാരെ നവാഡ നഗർ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ അടച്ചത്.
Video Viral As #Bihar Police Officer Puts 5 Juniors In Lockup, Sparks Anger Within Ranks
ಪೊಲೀಸರಿಗೇ ಜೈಲು!pic.twitter.com/GqLfUgZ01X— Priyathosh Agnihamsa (@priyathosh6447) September 11, 2022
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എസ്പിക്കെതിരെ വലിയ തോതിൽ ആരോപണങ്ങൾ ഉയർന്നു. ജൂനിയർ പൊലീസുകാരെ എസ്പി ലോക്കപ്പിലാക്കിയത് രണ്ട് മണിക്കൂറാണ്. അർദ്ധരാത്രിയോടെയാണ് ഇവരെ തുറന്നു വിട്ടത്.