ബഫർസോൺ വിഷയത്തിലെ കേന്ദ്ര സമീപനം കേരളത്തിന് എതിരാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പൊതുവേ സുപ്രീംകോടതി വിധി കേന്ദ്രം സ്വാഗതം ചെയ്തതായാണ് മനസ്സിലാകുന്നത്. നേരത്തെ ബഫർസോൺ വിഷയത്തിൽ കേരളത്തിന്റെ താത്പര്യത്തോടൊപ്പം നിന്ന കേന്ദ്രം ഇപ്പോൾ ഷാർപ്പായി പ്രതികരിക്കുന്നില്ല. സംശയം തീർക്കാൻ മാത്രമാണ് കേന്ദ്രം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കേരളത്തിൻ്റെ നിലപാടും കേന്ദ്ര നിലപാടും തമ്മിൽ വ്യത്യാസം ഉണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാർ ശരിയായ ദിശയിലാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ കേരളം നിയമോപദേശവും തേടിയിട്ടുണ്ട്. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം നൽകിയ ഹർജിയിൽ ബഫർസോൺ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നതിന് പകരം വ്യക്തത തേടുകയാണ് എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നടപടി. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതിഷേങ്ങളാണ് ഇപ്പോഴത്തേതെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.