കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പള കുടിശ്ശിക നാളെ നല്‍കുമെന്ന് ഉറപ്പ് നല്കി മുഖ്യമന്ത്രി പിണറായി വിജയന്. കെ എസ് ആര് ടി സി യൂണിയന് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എല്ലാ മാസവും അഞ്ചാം തിയ്യതിക്ക് മുമ്പ് ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി. ഗതാഗത മന്ത്രിയും തൊഴില്‍ മന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം ജൂലൈ മാസത്തെ ശമ്പളവിതരണം ആരംഭിച്ചു. 24,477 സ്ഥിരം ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ 75ശതമാനം ശമ്പളവും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. അമ്പത്തി അഞ്ച് കോടി എന്‍പത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപയാണ് ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്.