വൈരാഗ്യം തീര്‍ക്കാന്‍ സഹപ്രവര്‍ത്തകൻ്റെ മകനെ തട്ടിക്കൊണ്ടുപോയ തെലങ്കാനയിലെ ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് കൗണ്‍സിലറായ ബദ്ദം പ്രേം മഹേശ്വര് റെഡ്ഡിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ചില ബിജെപി പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. പ്രേം മഹേശ്വര് റെഡ്ഡി ഗഡ്ഡിഅണ്ണാരം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ്.
ലങ്കാ സുബ്രഹ്മണ്യമെന്ന 21 വയസുകാരനെയാണ് ബിജെപി നേതാവും സംഘവും തട്ടിക്കൊണ്ടുപോയത്. ലങ്കാ സുബ്രഹ്മണ്യത്തിന്റെ പിതാവ് ലക്ഷ്മി നാരായണ പ്രാദേശിക ബിജെപി നേതാവാണ്. ഇയാളുമായി പ്രേം മഹേശ്വര് റെഡ്ഡിക്ക് തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് മകനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി
തന്നെ ബലികൊടുക്കുമെന്ന് അറസ്റ്റിലായ പ്രേം മഹേശ്വര് റെഡ്ഡി പറഞ്ഞതായി ലങ്കാ സുബ്രഹ്മണ്യം പൊലീസിന് മൊഴി നല്കി. ബലി നല്‍കുന്നതിന് വേണ്ടി കുളിച്ച് തയ്യാറെടുത്ത് നില്ക്കാന് നിര്‍ദേശിച്ചെന്നും പ്രതികള്‍ തൻ്റെ കഴുത്തില്‍ പൂമാല ധരിപ്പിച്ചെന്നും ലങ്കാ സുബ്രഹ്മണ്യത്തിൻ്റെ മൊഴിയിലുണ്ട്. കേസിലെ മറ്റ് പ്രതികളായ ശരവണന്, പുനീത് തിവാരി എന്നിവരും ബിജെപി പ്രവര്‍ത്തകരാണ്.
മകനെ കാണാതായെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലങ്കാ സുബ്രഹ്മണ്യത്തെ വെളളിയാഴ്ചയാണ് കണ്ടെത്തിയത്. അന്ന് തന്നെ പ്രതികളെയും പിടികൂടി