നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വിശ്വനാഥ് സിംഗ് വഗേല സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് വിശ്വനാഥ് സിംഗ് വഗേല പാര്‍ട്ടി വിട്ടത്.
2016 മുതല്‍ 2021 വരെയുള്ള കാലയുള്ളവില് തനിക്ക് പാര്‍ട്ടിയില്‍ വിവിധ പദവികള്‍ ലഭിച്ചത് 70 ലക്ഷം രൂപ ചെലവാക്കിയാണെന്ന് വിശ്വനാഥ് സിംഗ് വഗേല രാജിക്കത്തില്‍ ആരോപിക്കുന്നു. ഇത് കൂടാതെ താന്‍ ആഹ്വാനം ചെയ്യുന്ന പരിപാടികള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ബോധപൂര്‍വം പൊളിക്കുകയാണെന്നും രാജിക്കത്തില്‍ പറയുന്നു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിൻ്റെ അടുത്ത അനുയായിയാണ് വിശ്വനാഥ് സിംഗ് വഗേല
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തില്‍ വിവിധ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനിരിക്കെയാണ് സംസ്ഥാനത്തെ മറ്റൊരു പ്രധാന നേതാവിൻ്റെ രാജി. യൂത്ത് കോണ്‍ഗ്രസ് നേതാവിൻ്റെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ജോയിന്‍ കോണ്‍ഗ്രസ് ക്യാംപയിന് വേണ്ടി രാഹുല്‍ ഗുജറാത്തിലെത്തുമ്പോള്‍ ഗുജറാത്തില്‍ ക്വിറ്റ് കോണ്‍ഗ്രസ് ക്യാപയിനാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ബിജെപി നേതാവ് ഋത്വിജ് പട്ടേല്‍ പരിഹസിച്ചു.
ગુજરાતમાં આવતીકાલે રાહુલ ગાંધી 'કોંગ્રેસ જોડો અભિયાન' માટે આવી રહ્યા છે. પરંતુ ગુજરાતમાં તો 'કોંગ્રેસ છોડો અભિયાન' ચાલી રહ્યું છે.
કોંગ્રેસને છોડવું એ દર્શાવે છે કે, પરિવારવાદને વરેલી પાર્ટીથી લોકો ઉપરાંત તેમના જ સભ્યો કેટલા ત્રસ્ત છે. pic.twitter.com/09TaKc1bdz
— Dr. Rutvij Patel (@DrRutvij) September 4, 2022