സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ കേരളാ ജനപക്ഷം നേതാവ് പി സി ജോര്‍ജ് രഹസ്യമൊഴി നല്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ലാണ് പി സി ജോര്‍ജ് മൊഴി നല്‍കിയത്. സിബിഐയുടെ അപേക്ഷ പ്രകാരമാണ് രഹസ്യമൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.
അതേസമയം, സോളാര്‍ പീഡനക്കേസില്‍ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. സോളാര്‍ കേസില്‍ തന്നെ സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്തെന്നാണ് പരാതി.
സോളാര്‍ പീഡനം; പ്രമുഖരെ ഒഴിവാക്കിയതിനെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍