എൻസിപി സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോ തുടരും. സംസ്ഥാന അദ്ധ്യക്ഷനായി പി സി ചാക്കോയുടെ പേര് മന്ത്രി എ കെ ശശീന്ദ്രനാണ് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് പിന്താങ്ങി. പി.സി.ചാക്കോയെ പ്രസിഡൻ്റാക്കാൻ എ.കെ.ശശീന്ദ്രൻ – തോമസ് കെ തോമസ് വിഭാഗങ്ങൾ നേരത്തെ സമവായത്തിലെത്തിയിരുന്നു.
അതേസമയം പി സി ചാക്കോയെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ നിന്ന് മുന്‍ ദേശീയ നേതാവ് എന്‍ എ മുഹമ്മദ് കുട്ടി ഇറങ്ങി പോയി. മലപ്പുറത്ത് നിന്നുള്ള നേതാവാണ് എന്‍ എ മുഹമ്മദ് കുട്ടി. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം നിരാകരിച്ചുവെന്ന് മുഹമ്മദ് കുട്ടി പ്രതികരിച്ചു. ജനാധിപത്യ രീതിയിലല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.