ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ്റെ മകന് കെ എസ് ഹരികൃഷ്ണന് ആര് ജി സി ബിയില്‍ അനധികൃത നിയമനം ലഭിച്ച സംഭവത്തില്‍ പുതിയ ആരോപണം. ടെക്നിക്കല്‍
ഓഫീസര്‍ തസ്തികയിലേക്ക് ആര് ജി സി ബി നടത്തിയ പരീക്ഷയിലും ക്രമക്കേട് നടന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. രണ്ടാം ഘട്ട പരീക്ഷയിലെ ചോദ്യങ്ങള്‍ ട്രേഡുമായി ബന്ധമില്ലാത്തതായിരുന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് യോഗ്യതയാക്കി വിളിച്ച തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ ചോദ്യങ്ങള്‍ ഏറെയും വന്നത് ബയോ ടെക്നോളജി വിഷയത്തില്‍ നിന്നായിരുന്നു. രണ്ടാം ഘട്ട പരീക്ഷയില്‍ 10 ചോദ്യങ്ങളാണ് ചോദിച്ചത്. ഇതില്‍ ഒരു ചോദ്യം മാത്രമാണഅ മെക്കാനിക്കല്‍ എന്‍ജിനീയറിംഗുമായി ബന്ധപ്പെട്ട് വന്നത്. മറ്റെല്ലാം ചോദ്യങ്ങളും ബയോ ടെക്നോളജിയുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് ഒരു ഉദ്യോഗാര്‍ത്ഥി വെളിപ്പെടുത്തി.
ഇത് കൂടാതെ അവസാന ഘട്ടത്തില്‍ നടന്ന ലാബ് പരീക്ഷയും പ്രഹസനമായിരുന്നുവെന്ന് നാല് പേരുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു ഉദ്യോഗാര്‍ത്ഥി പറഞ്ഞു. ഇത്ര വലിയ പോസ്റ്റിലേക്ക് നടന്ന പരീക്ഷയില്‍ കോളേജ് പരീക്ഷയുടെ നിലവാരത്തിലായിരുന്നു ചോദ്യങ്ങളെന്ന് ഉദ്യോഗാര്‍ത്ഥി പറഞ്ഞു.
സുരേന്ദ്രൻ്റെ മകന് ജോലി ഉറപ്പാക്കാന്‍ ബി ടെക് യോഗ്യതയാക്കി ഒരു തസ്തിക മാത്രം പ്രത്യേകം സൃഷ്ടിച്ചുവെന്നും ഈ തസ്തികയിലേക്ക് സുരേന്ദ്രൻ്റെ മകനെ നിയമിച്ചുവെന്നും നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷാ നടത്തിപ്പും ചടങ്ങ് മാത്രമായിരുന്നുവെന്ന് സംശയം ജനിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍.
കെ സുരേന്ദ്രൻ്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അനധികൃത നിയമനം ?