വിമാനയാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്കെതിരെ യാത്ര വിലക്കേര്‍പ്പെടുത്തിയതില്‍ ഇന്‍ഡിഗോ കമ്പനി ക്ഷമാപണം നടത്തിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്. മുംബൈയിലെ ഇന്‍ഡിഗോ റീജിയണല്‍ ഓഫീസിലെ മലയാളി ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്ന് ഇ പി ജയരാജന് പറഞ്ഞു. എന്നാല്‍ വീഴ്ച പറ്റിയെന്ന് എഴുതി നല്കിയാല് മാത്രമേ ഇന്‍ഡിഗോ ബഹിഷ്കരണം തുടരണമോ എന്നതില്‍ തീരുമാനമെടുക്കൂയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴത്തെ ട്രെയിന്‍ യാത്രകൊണ്ട് യാതൊരു പ്രശ്നവുമില്ല.സാമ്പത്തികമായും ആരോഗ്യപരമായും ട്രെയിന്‍ യാത്രയാണ് ഗുണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനയാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തള്ളിമാറ്റിയതിന് കഴിഞ്ഞ ജൂലൈയിലാണ് ഇ.പി ജയരാജനെതിരെ ഇന്‍ഡിഗോ മുന്നാഴ്ചത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.