ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ക്ഷീര കര്‍ഷകരില്‍ നിന്ന് കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ സര്‍ക്കാര്‍ ചാണകം വാങ്ങുമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലാണ് വാഗ്ദാനമുള്ളത്. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പത്ത് ഉറപ്പുകള്‍ എന്ന പേരിലാണ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലാണ് മാനിഫെസ്റ്റോ പുറത്തിറക്കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഡില്‍ ഗോധന്‍ ന്യായ് യോജന പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഗോമൂത്രം വില കൊടുത്തു വാങ്ങുന്നുണ്ട്. ലിറ്ററിന് നാല് രൂപ നിരക്കിലാണ് ഇവിടെ സര്‍ക്കാര്‍ ഗോമൂത്രം വാങ്ങുന്നത്.
18-60 വരെയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ അലവന്‍സ്, 300 യൂണിറ്റ് സൗജന്യ വൈ ഫൈ തുടങ്ങിയ വാഗ്ദാനങ്ങളും മാനിഫെസ്റ്റോയിലുണ്ട്. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലില്‍ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ബിജെപിയെയും കോണ്‍ഗ്രസിനെയും കൂടാതെ ആം ആദ്മി പാര്‍ട്ടിയും ശക്തമായ പ്രചാരണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട.്