തിരുവനന്തപുരം: എം.വി.ഗോവിന്ദന് പകരക്കാരനായി എം ബി രാജേഷ് മന്ത്രിസഭയിലേക്ക്. തലശ്ശേരി (എംഎൽഎ) എ എൻ ഷംസീറിനെ സ്പീക്കറാക്കാനും ഇന്ന് ചേർന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇതോടെ എം വി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവയ്ക്കും.
കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യത്തെ തുടർന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്വയം ഒഴിവായതിനു പിന്നാലെ പകരക്കാരനായി എം വി ഗോവിന്ദനെ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി തീരുമാനിക്കുകയായിരുന്നു . വകുപ്പുകളുടെ കാര്യത്തിൽ പിന്നീട് തീരുമാനം ഉണ്ടാകും.