തിരുവനന്തപുരം: തൃശൂർ ജില്ലാ യുഡിഎഫ് കൺവീനറായി എം.പി വിൻസന്റിനെ നിയമിച്ച നടപടി മരവിപ്പിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് തീരുമാനം മരവിപ്പിച്ചത്. നിലവിലെ കൺവീനറായ ജോസഫ് ചാലിശേരി തന്നെ ആ സ്ഥാനത്ത് തുടർന്നാൽ മതിയെന്നാണ് കെപിസിസി പ്രസിഡന്റിൻ്റെ തീരുമാനം. ഇന്നലെയാണ് ഡിസിസി നേതൃത്വം പുതിയ യുഡിഎഫ് കൺവീനറെ നിയമിച്ചത്. ചാലിശേരിയെ മാറ്റിയ നടപടി മരവിപ്പിക്കുന്നുവെന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് നിര്‍ദേശിച്ചു.
എഐസിസി, പിസിസി സംഘടനാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് സംസ്ഥാന കോൺഗ്രസിനുള്ളിൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകുന്നത്.