ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അനധികൃത നിയമനം നല്‍കിയതായി ആരോപണം. സുരേന്ദ്രൻ്റെ മകന് കെ എസ് ഹരികൃഷ്ണന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കിയതിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജൂണിലായിരുന്നു നിയമനം.
കെ സുരേന്ദ്രൻ്റെ മകന് ജോലി ഉറപ്പാക്കാന്‍ ബി ടെക് യോഗ്യതയാക്കി ഒരു തസ്തിക മാത്രം പ്രത്യേകം സൃഷ്ടിച്ചുവെന്നും ഈ തസ്തികയിലേക്ക് സുരേന്ദ്രൻ്റെ മകനെ നിയമിച്ചുവെന്നുമാണ് പരാതി.
കഴിഞ്ഞ വര്‍ഷം ഡിംസംബറിലാണ് ടെക്നിക്കല്‍ ഓഫീസറടക്കം മൂന്ന് ഒഴിവുകളിലേക്ക് ആര് ജി സി ബി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്. ടെക്നിക്കല്‍ ഓഫീസര്‍ നിയമനത്തില്‍ മുന്‍പ് യോഗ്യതയായി നിശ്ചയിച്ചിരുന്നത് ബിരുദാനന്തര ബിരുദമായിരുന്നു. എന്നാല്‍ ഇത്തവണ യോഗ്യതയായി ബിടെക്കാണ് നിഷ്കര്‍ഷിച്ചത്. ഇത് കെ സുരേന്ദ്രൻ്റെ മകന് നിയമനം ഉറപ്പാക്കാനാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്
ഈ തസ്തകിയിലേക്കുള്ള നിയമനം സംബന്ധിച്ച് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ടെക്നോളജിയോട് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ഒളിച്ചുകളി നടത്തുകയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു.നേരിട്ടും ഇ മെയില്‍ വഴിയും ബന്ധപ്പെട്ടിട്ടും വിവരം നല്‍കിയില്ലെന്ന് ലാബ് പരീക്ഷയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥിയായ മഞ്ചുനാഥ് എന്‍ പറഞ്ഞു.
പരിശീലന വര്‍ഷം 70,000 രൂപ വരെ ലഭിക്കുന്ന തസ്തികയിലാണ് ബിജെപി നേതാവിൻ്റെ മകൻ്റെ നിയമനം. ജോലിയില്‍ പ്രവേശിച്ച ഹരികൃഷ്ണന് നിലവില്‍ വിദഗ്ദ പരിശീലനത്തിനായി ദില്ലിയിലാണ്.
നേരത്തെ കൊടകര കുഴല്‍പ്പണകേസില്‍ കെ സുരേന്ദ്രൻ്റെ മകന്
കെ എസ് ഹരികൃഷ്ണന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനും സുരേന്ദ്രൻ്റെ മകനും പല വട്ടം ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് കാലത്ത് ധര്‍മ്മരാജനും സുരേന്ദ്രൻ്റെ മകനും കോന്നില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും തെളിഞ്ഞിരുന്നു.
ബന്ധു നിയമന വിവാദം; ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുരേന്ദ്രന്