ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ ബിജെപി നേതാവിൻ്റെ ഹര്‍ജി. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുബ്രഹ്മണ്യന് സ്വാമിയാണ് ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.
ഹര്‍ജി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് സെപ്റ്റംബര്‍ 23 ന് പരിഗണിക്കുമെന്ന് സുബ്രഹ്മണ്യന് സ്വാമി അറിയിച്ചു.
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ നിന്ന് ഒഴിവാക്കാനുള്ള തന്റെ ശ്രമം വിജയിച്ചാല്‍ ഡോ ബി ആര് അംബേദ്കര്‍ സന്തോഷിക്കുമെന്ന് സുബ്രഹ്മണ്യന് സ്വാമി ട്വീറ്റ് ചെയ്തു.
മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനെ ഭരണഘടനാ നിര്‍മ്മാണസഭയില്‍ ബി ആര് അംബ്ദേകര്‍ എതിര്‍ത്തതാണ്. എന്നാല്‍ പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി ഈ വാക്കുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.