ലിസ്ബൺ: ഗർഭിണിയായ ഇന്ത്യൻ യുവതി മരണപ്പെട്ട സംഭവത്തിൽ രാജി. പോർച്ചുഗൽ ആരോഗ്യമന്ത്രിയായ മാര്‍ത്താ ടെമിഡോയാണ് രാജിവെച്ചത്. 34 വയസ് പ്രായമുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരിയായ യുവതിയാണ് മരണപ്പെട്ടത്. പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്കു മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. പോർചുഗലിലെ ലിസ്ബണിലാണ് സംഭവം. ലിസ്ബണിലെ ആശുപത്രിയില്‍ നവജാത ശിശു പരിപാലന വിഭാഗത്തിന് വേണ്ടത്ര സ്ഥലമില്ലായിരുന്നു. തുടർന്ന് സാന്റാമരിയയിലെ ആശുപത്രിയിലേക്കു മാറ്റുന്നിടയിലാണ് സംഭവം ഉണ്ടായത്. ആശുപത്രിയിൽ പോകവേ ആംബുലന്‍സില്‍ വെച്ച് നില വഷളാവുകയായിരുന്നു. തുടര്‍ന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.
പോർച്ചുഗലിൽ വിജയകരമായി കൊവിഡ് വാക്സിനേഷൻ കൈകാര്യം ചെയ്തതിൽ അടക്കം വലിയ പ്രശംസ നേടിയ മന്ത്രിയായിരുന്നു മാര്‍ത്താ ടെമിഡോ. പ്രധാനമന്ത്രി അന്റോണിയ കോസ്റ്റ, മാര്‍ത്താ ടെമിഡോയുടെ രാജി സ്ഥിരീകരിച്ചു. ആരോഗ്യ മേഖലയിൽ അവർ ചെയ്താ നല്ല കാര്യങ്ങൾക്കുള്ള നന്ദിയും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതിനുമുൻപും ഇത്തരം സംഭാവനകൾ നടന്നിട്ടുണ്ടന്നും അതുകൊണ്ട് കൂടിയാണ് മാര്‍ത്താ ടെമിഡോ രാജിവച്ചതെന്നും രാജ്യത്തിൻ്റെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018 ലാണ് മാര്‍ത്ത ആരോഗ്യമന്ത്രിയാവുന്നത്. യുവതിയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.