കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് പിന്തുണയുമായി ജമ്മു കശ്മീര്‍ കോണ്‍ഗ്രസില്‍ കൂട്ട രാജി തുടരുന്നു. 36 നേതാക്കള്‍ കൂടി കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. കഴിഞ്ഞ ദിവസം 60ലേറെ കോണ്‍ഗ്രസ് നേതാക്കള്‍ രാജിനല്കിയതിന് പുറമേയാണ് ഈ കൂട്ട രാജി. രാജി നല്കിയവരില് ഏറെയും കോണ്‍ഗ്രസിൻ്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ഐയുടെ നേതാക്കളാണ്. എന്‍എസ് യു ഐ അധ്യക്ഷന്‍ പിയൂഷ് ശര്‍മ്മ, സംസ്ഥാന വൈസ് പ്രസിഡന്റ് അനിരുദ്ധ് റെയ്ന, തുടങ്ങിയവരാണ് രാജി നല്‍കിയത്.
കോണ്‍ഗ്രസിൻ്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന ഗുലാം നബി ആസാദ് ആഗസ്റ്റ് 26നാണ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചത്.