ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുധാകരന് ഗൂഢാലോചയില്‍ പങ്കാളിയാണെന്ന് അദ്ദേഹത്തിൻ്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇ പി ജയരാജനെ വധിക്കാന്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യത്തിന് മറുപടി നല്കി.
1995 ഏപ്രില്‍ 12ന് ഡല്‍ഹി ചെന്നൈ രാജധാനി എക്സ്പ്രസില്‍ ചണ്ഡീഗഡില്‍ നിന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞുമടങ്ങവേയാണ് ഇപി ജയരാജന് വെടിയേല്‍ക്കുന്നത്. അന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഇപി ജയരാജന്. ഭാര്യ ഇന്ദിരയും മക്കളും ഒപ്പമുണ്ടായിരുന്നു. ആന്ധ്രയിലെ ചിരാല പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ ഓംകോളില് വച്ചാണ് വെടിയേറ്റത്. മുഖം കഴുകാന്‍ വാഷ് ബേസിനടുത്ത് എത്തിയപ്പോഴാണ് വെടി വച്ചത്. രണ്ട് തവണ വെടിവച്ചു. പിന്നീട് ദീര്‍ഘകാലം ചെന്നൈയില്‍ ചികില്‍സയിലായിരുന്നു