പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ കോൺഗ്രസിന് തിരിച്ചടി. കെപിസിസി ജനറൽ സെക്രട്ടറി അടക്കമുള്ള ഭരണസമിതി അംഗങ്ങൾ പണം തിരിച്ചടക്കണമെന്ന് ഉത്തരവ്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എ ഷാജൻ്റെതാണ് നടപടി. 2017-18 ലാണ് ബാങ്കിൽ നിന്ന് കോടികളുടെ വായ്പ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. മുൻ ഭരണസമിതി അംഗങ്ങൾ സജീവൻ കൊല്ലപ്പള്ളി എന്ന ബിനാമി ഇടപാടുകാരനെ ഉപയോഗിച്ച് മൂല്യം കുറഞ്ഞ ഭൂമി ഈട് നൽകിയാണ് വായ്പാ തട്ടിപ്പ് നടത്തിയത്.
എല്ലാ പ്രതികളും ചേർന്ന് 8.34 കോടി തിരിച്ചടക്കടമെന്നാണ് ഉത്തരവ്. ബാങ്കി മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാം 2.2 കോടി അടയ്ക്കണം. രണ്ട് മാസത്തിനുള്ളിൽ പണം തിരിച്ചടച്ചില്ലെങ്കിൽ റവന്യൂ റിക്കവറിയുണ്ടാകും. തട്ടിപ്പ് കാലയളവിലെ ഭരണസമിതി അംഗങ്ങൾ മുൻ സെക്രട്ടറി മുൻ ഇന്റേണൽ ഓഡിറ്റർ എന്നിവരുടെ സ്ഥാവര ജംഗമ വസ്തുക്കളിൽ നിന്നും റവന്യൂ റിക്കവറികൾ വഴി പണം തിരിച്ചു പിടിക്കും.