തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദ്ഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് കോടിയേരിയെ മാറ്റുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, പി. ജയരാജന്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കോടിയേരിയെ വസതിയിലെത്തി സന്ദര്‍ശിച്ചു. എയർ ആംബുലൻസ് മാർഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബന്ധുക്കളും അപ്പോളോ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു.
10.30 ഓടെ കോടിയേരിയുമായി ആംബുലന്‍സ് എയര്‍പോര്‍ട്ടിലേക്ക് പോയി. അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.വി ഗോവിന്ദനെ ഇന്നലെയാണ് തെരഞ്ഞെടുത്തത്.