വിവാദ പരാമർശത്തിൽ സ്ഥലം മാറ്റം ലഭിച്ച ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് സെഷൻസ് ജഡ്ജ് എസ് കൃഷ്ണ കുമാറാണ് വിവാദ പരാമർശം നടത്തിയത്. പരാമർശം വിവാദമായതോടെ എസ് കൃഷ്ണ കുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണ് എന്നതടക്കമുള്ള മുൻകൂർ ജാമ്യ ഉത്തരവിലെ പരാമർശങ്ങളാണ് വിവാദമായത്. പരാമർശങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിരുന്നു.
എന്നാൽ സ്ഥലം മാറ്റിയ നടപടി നിയമ വിരുദ്ധമാണ്. ചട്ടങ്ങൾ പാലിച്ചല്ല അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിൻ്റെ നടപടിയെന്നും ഹർജിയിൽ എസ്. കൃഷ്ണ കുമാർ പറഞ്ഞു. അതേഅസമയം സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും.