വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ മന്ത്രാലയത്തിന് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ലാലൻ പ്രസാദ് ശർമ്മ നൽകിയ മറുപടിയാണ് ഈ കാണണത്. ഏതെല്ലാം സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ് നൽകുന്നുണ്ട്, എത്ര വിതരണം ചെയ്തു എന്നായിരുന്നു ചോദ്യം. എന്നാൽ, കേരളത്തിനെന്നല്ല ഒരു സംസ്ഥാനങ്ങൾക്കും ഭക്ഷ്യകിറ്റ് നൽകുന്നില്ലെന്ന് കേന്ദ്രം തന്നെ പറഞ്ഞു. ചതിച്ചാശാനേ. കേന്ദ്രം കേരള സംഘികളെ ചതിച്ചു.
കേന്ദ്രം നൽകുന്ന ഭക്ഷ്യവസ്തുക്കളാണ് സഞ്ചിയിലാക്കി സംസ്ഥാന സർക്കാർ നൽകുന്നതെന്ന് തെരഞ്ഞെടുപ്പുകളിൽ ബിജെപി മാത്രല്ല, കോൺഗ്രസും ഒരുപോലെ പ്രചരിപ്പിച്ചത് നമ്മൾ കണ്ടതാണല്ലോ? കെ സുരേന്ദ്രൻ ജിയും കെ സുധാകരൻ ജിയും ഇത്തരത്തിൽ പ്രചാരണം നടത്തി. എന്നാൽ മ്മ്ടെ പിണറായി അന്നേ ചോദിച്ചിരുന്നു. കേന്ദ്രത്തിന്റെ കിറ്റാണെങ്കിൽ എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ ഇല്ലെന്ന്. എല്ലാ സംസ്ഥാനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ കേന്ദ്രം കൊടുക്കുന്നുണ്ടെങ്കിൽ പിന്നെ ബിജെപി സംസ്ഥാനങ്ങളിൽ കൊടുക്കാത്തത് സഞ്ചിക്കുള്ള ക്ഷാമം കൊണ്ടാണെങ്കിൽ തുണിസഞ്ചി ഞങ്ങള് അയച്ചോളാന്ന് ഡിവൈഎഫ്ഐയുടെ റഹീം പറഞ്ഞു. ചാനൽ ചർച്ചയിൽ ബിജെപിക്കാ അപ്പോ കണകുണ പറഞ്ഞ് ഒഴിഞ്ഞു മാറി. ഇപ്പ കണ്ടാ സത്യം തെളിഞ്ഞ് വന്നത്.