കള്ളപ്പണക്കടത്തിൽ അന്വേഷണസംഘം ശേഖരിച്ച തെളിവുകൾക്കുമുന്നിൽ പിടിച്ച് നിൽകാനാകാതെ ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞ് വീഴുകയാണ് ബിജെപി. ജില്ലാ – സംസ്ഥാന നേതാക്കൾ നേരിട്ട് നടത്തിയ ഇടപാടെന്ന് തൃശ്ശൂർ ബിജെപിയുടെ ഓഫീസ് സെക്രട്ടറി അന്വേഷണസംഘത്തോട് സമ്മതിച്ചു.
കേസിന്റെ ഏറ്റവും പുതിയ അപ്ഡേഷനെക്കാൾ പ്രധാനം നിർണായകമായി ഞങ്ങൾക്ക് ലഭിച്ച വിവരങ്ങളാണ്. 35 സീറ്റ് പിടിച്ച് അധികാരത്തിലെത്തുമെന്ന് പാടി നടന്ന കെ സുരേന്ദ്രൻ നടത്തിയ കലാപരിപാടികൾ എന്തൊക്കെയെന്നോ. പറഞ്ഞ് തരാം. അതായത് വി മുരളീധരനുമായിട്ട് ചേർന്ന് കുറേ സംഘനേതാക്കളെ വെട്ടി സംസ്ഥാന പ്രസിഡന്റായി. എന്നിട്ട് പോക്കറ്റ് നിറയ്ക്കാനുള്ള ഗംഭീര പദ്ധികൾ മുരളിയേട്ടനുമായി ചേർന്ന് തയ്യാറാക്കി. ഈ പദ്ധതിയുടെ ഭാഗമാണ് 35 സീറ്റ് പിടിച്ച് കേരളത്തിലധികാരത്തിലെത്തുമെന്ന സുരേന്ദ്രന്റെ തള്ള് . ഇലക്ഷൻ പ്രഖ്യാപിക്കുംമുമ്പ് തന്നെ 400 കോടി കേന്ദ്ര ബിജെപിയിൽ നിന്ന് സുരേന്ദ്രൻ സെറ്റാക്കി. അതിലുമൊരു കണക്ക് കേന്ദ്രത്തെ ബോധ്യപ്പെടുത്തി, 35 സീറ്റ് ഈ പണം കൊണ്ട് ബിജെപി നേടിയെടുക്കും 40 സീറ്റ് കോൺഗ്രസേതായാലും ജയിക്കുമെന്നും വി മുരളിയേട്ടനും സുരേന്ദ്രനും പറഞ്ഞു. 75. അങ്ങനെ കേരളത്തിലെ ഭരണവും കിട്ടി. എങ്ങനെ അതുതന്നെ.