കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഡിസിസി പ്രസിഡന്റ് അസഭ്യം വിളിച്ചു. തൊടുപുഴ ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള മണ്ഡലം പ്രസിഡന്റിനെയാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു അസഭ്യം വിളിച്ചത്. കോൺഗ്രസ് ഭാരവാഹി യോഗത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ വിമർശനം ഉന്നയിച്ചതാണ് കാരണം. ബ്ലോക്ക് പ്രസിഡന്റിനെ ഫോണിലൂടെയാണ് ഡിസിസി പ്രസിഡന്റ് അസഭ്യം വിളിച്ചത്. അസഭ്യം വിളിച്ച ഡിസിസി പ്രസിഡന്റ് സി പി മാത്യു ബ്ലോക്ക് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കോൺഗ്രസ് യൂത്ത് കോൺഗ്രസ് സംഘം കൊലപ്പെടുത്തിയ പൈനാവ് എഞ്ചിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ നേരത്തെ പലതവണ സി പി മാത്യു അധിക്ഷേപിച്ചിട്ടുണ്ട്. ധീരജിനെ അധിക്ഷേപിച്ച സി പി മാത്യുവിനെതിരെ ധീരജിന്റെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു.