അഗര്‍തല: 400 കിലോ കഞ്ചാവുമായി ബിജെപി ത്രിപുര സംസ്ഥാന ഉപാധ്യക്ഷന്‍ പിടിയില്‍. ഞായറാഴ്ച കമാല്‍പൂരിലേക്കുള്ള യാത്രാമധ്യേ ധലായ് ജില്ലയില്‍ വെച്ചാണ് മംഗള്‍ ദേബര്‍മയുടെ വാഹനത്തില്‍ നിന്ന് 400കിലോ വരുന്ന കഞ്ചാവ് കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ ത്രിപുര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും രാത്രിയോടെ വിട്ടയച്ചു. ഖോവായിക്കും കമാൽപൂരിനും ഇടയിലുള്ള നാക്ക ചെക്ക്പോസ്റ്റിലാണ് മംഗളിൻ്റെ വാഹനം തടഞ്ഞതെന്ന് ധലായ് ജില്ലാ പോലീസ് അറിയിച്ചു. തനിക്ക് ഇതില്‍ പങ്കില്ലെന്നും യാതൊരു അറിവുമില്ലെന്നും ബിജെപി ഉപാധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. പ്രദേശവാസികളാണ് ദേബര്‍മയുടെ കാറില്‍ നിന്ന് കഞ്ചാവ് പൊതി കണ്ടെത്തുന്നത്. തുടര്‍ന്ന് കാര്‍ പരിശോധിക്കാന്‍ പൊലീസിനെ ഇവര്‍ നിര്‍ബന്ധിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.