കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെരുപ്പ് കൈയ്യിലുടുത്ത് തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ്. ഷായുടെ തെലങ്കാന സന്ദര്‍ശനത്തിനിടെ ഞായറാഴ്ച സെക്കന്തരാബാദിലായിരുന്നു സംഭവം. ഉജ്ജയിനി ശ്രീ മഹാകാളി ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയതായിരുന്നു അമിത് ഷാ. ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തെത്തിയ അമിത് ഷായുടെ പാദരക്ഷ ഷൂ റാക്കിലേക്ക് ദൃതിയില്‍ പോയി ബിജെപി നേതാവ് എടുക്കുകയും അമിത് ഷായെ ധരിപ്പിക്കുകയുമായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
అమిత్ షా బూట్లు మోస్తున్న బండి సంజయ్ 😂😂😂😂😂😂
— Bhavya 🦩 (@2024winning) August 22, 2022
സംഭവത്തില്‍ ബിജെപി നേതാവിനെതിരെ ടിആര്‍എസും കോണ്‍ഗ്രസും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ദില്ലിയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ളവര്‍ക്ക് മുന്നില്‍ തെലങ്കാനക്കാരുടെ ആത്മാഭിമാനമാണ് ബണ്ടി സഞ്ജയ് പണയം വച്ചതെന്ന് ടി ആര് എസ് വര്‍ക്കിംഗ് പ്രസിഡന്റും മന്ത്രിയുമായ കെ ടി രാമറാവു കുറ്റപ്പെടുത്തി.
ബിജെപിയില്‍ പിന്നാക്കക്കാരുടെ അവസ്ഥയെന്താണെന്ന് വ്യക്തമാക്കുന്നതാണ് സംഭവമെന്ന് തെലങ്കാന കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോറും പറഞ്ഞു.