മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ എംഎല്‍എ ഷൈലജ ടീച്ചറുടെ വാര്‍ഡ് സിപിഎം തോറ്റെന്ന് വ്യാജ പ്രചരണം.
ഷൈലജ ടീച്ചര്‍ വോട്ടറായ ഇടവേലിക്കല്‍ പതിനഞ്ചാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ 780 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രജത കെ 661 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസിന് നേടാനായത് വെറും 81 വോട്ടുകള്‍ മാത്രം. 580 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡാണ് സിപിഎം തോറ്റെന്ന് വ്യാജപ്രചരണം നടത്തുന്നത്.
കോണ്‍ഗ്രസ് നേതാക്കളായ അനില്‍ അക്കര, പദ്മജ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വ്യാജ പ്രചരണം നടത്തിയവരില്‍ ഉള്‍പ്പെടുന്നു
മട്ടന്നൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായ ആറാം തവണയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുന്നത്. 35ല്‍ 21 സീറ്റ് നേടിയാണ് എല്‍ഡിഎഫ് വിജയം.