തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത 3 മണിക്കൂറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒരാഴ്ച മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിൻ്റെ രണ്ടു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തും. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു.