നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്ര സിംഗ് ബരിയ കോണ്‍ഗ്രസ് വിട്ടു. ബരിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്കി. അദ്ദേഹം നാളെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര് പാട്ടീല്‍ ബിജെപി അംഗത്വം നല്‍കും.
പ്രംതിജ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്ന ബരിയ 25 വര്‍ഷമായി കോണ്‍ഗ്രസ് അംഗമായിരുന്നു. ബനാസ്കാട്ട ജില്ലയിലെ ക്ഷത്രിയ താക്കൂര്‍ വിഭാഗത്തിലെ നേതാക്കളില്‍ പ്രധാനിയാണ് ബരിയ. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഗുജറാത്ത് കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്തിടെയാണ് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാജു പാര്‍മറും നരേഷ് റാവലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.