കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രനെ ആക്ഷേപിച്ച ഗവര്‍ണര്‍ക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. ഗവര്‍ണറുടെ പ്രസ്താവന ആ പദവിയില്‍ തുടരാന്‍ അദ്ദേഹത്തിന് തുടരാന്‍ അര്‍ഹതയില്ലെന്ന് വ്യക്തമാക്കുന്നതാണ്. വിസിയെ ക്രിമിനലെന്ന് വിളിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി. വ്യക്തിഹത്യാപരമായ ആ പ്രസ്താവന പിന്‍വലിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും എം വി ജയരാജന് ആവശ്യപ്പെട്ടു.
തന്നെ കായികമായി ആക്രമിക്കാന്‍ വിസി ഒത്താശചെയ്തുവെന്നാരോപിച്ചുകൊണ്ടായിരുന്നു വിസി ക്രിമിനലാണെന്ന് ഗവര്‍ണര്‍ ആക്ഷേപിച്ചത്.
ഗവര്‍ണര്‍ നിക്കറിട്ട സംഘിയെപ്പോലെയാണെന്ന് എംവി ജയരാജന് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.