ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയര്മാന് സ്ഥാനം മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ രാജിവച്ചു. സംസ്ഥാനത്തെ
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തൻ്റെ അഭിപ്രായങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആനന്ദ് ശര്‍മ്മയുടെ രാജി.ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും സോണിയാ ഗാന്ധിക്ക് നല്കിയ രാജിക്കത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീര്‍ കോണ്‍ഗ്രസിൻ്റെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് രാജിവച്ചത് .ഇതിന് പിന്നാലെയാണ് ആനന്ദ് ശര്‍മ്മയുടെ രാജി. ഇരു നേതാക്കളും ജി 23 യിലെ അംഗങ്ങളാണ്.
ഈ വര്‍ഷം അവസാനം ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ആനന്ദ് ശര്‍മ്മയുടെ രാജി കോണ്‍ഗ്രസിന് കനത്ത പ്രതിസന്ധിയാകും. മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ഉപനേതാവുമായ ആനന്ദ് ശര്‍മ്മയെ ഏപ്രില്‍ 26നാണ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത്