ന്യൂഡൽഹി: സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ ത്രിപുരയിലെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് നിർണായക ഫയലുകൾ കടത്തിയതായി പ്രതിപക്ഷം. 182 ഫയലുകൾ നഷ്ടപെട്ടന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതീവസുരക്ഷയിൽ സൂക്ഷിച്ച സുപ്രധാന ഫയലുകളാണ് മോഷ്ടിക്കപ്പെട്ടത്. സംഭവം പുറത്തുവന്നതോടുകൂടി ബിജെപി സർക്കാരിന് നാണക്കേടായി.
ഓഗസ്റ്റ് 15, 16 ദിവസങ്ങളിലായി പൊലീസ് ആസ്ഥാനത്തുനിന്ന് ചില ഫയലുകൾ നഷ്ടപ്പെട്ടെന്നായിരുന്നു അധികൃതരുടെ ആദ്യ വിശദീകരണം.
എന്നാൽ വ്യാഴാഴ്ച പുറത്തിറക്കിയ രണ്ടാം വാർത്താക്കുറിപ്പിൽ മയക്കുമരുന്ന് ലഹരിയിലുള്ളവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് ആരോപിച്ചു. പ്രാഥമിക അന്വേഷണം പൂർത്തിയായെന്നും മുഴുവൻ ഫയലുകളും തിരിച്ചുകിട്ടിയെന്നും പൊലീസ് അവകാശപ്പെട്ടു. എന്നാൽ ബിജെപി സർക്കാരും പൊലീസും ഒത്തുകളിച്ച് ഫയലുകൾ കടത്തുകയായിരുന്നെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി.