സമയനിഷ്ഠ പാലിക്കാത്ത കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ശശി തരൂര്‍ എം.പി. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമയനിഷ്ഠയില്ലെന്നും മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കാന്‍ അവര്‍ പഠിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ ശശി തരൂരും പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്തിലും വൈകിയാണ് പരിപാടി ആരംഭിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് തരൂരിൻ്റെ വിമര്‍ശനം.
പത്ത് മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്ന പരിപാടിക്ക് താന്‍ 9.55ന് തന്നെ എത്തി. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ചടങ്ങ് തുടങ്ങാന്‍ പത്ത് മിനിറ്റ് വൈകുമെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ താന്‍ 10.40 വരെ കാത്തിരുന്നിട്ടും പരിപാടി ആരംഭിച്ചില്ലെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു
2/2 I have long been a fan of the Kerala media & an unconditional advocate of freedom of the press, even when it has been exercised to my own detriment. But journalists must value accuracy (ten minutes is not forty) & have respect for other people’s time & obligations. KUWJ pls! https://t.co/VYKbUMrNz2
— Shashi Tharoor (@ShashiTharoor) August 20, 2022
സംഘാടകരുടെ പ്രവൃത്തിയില്‍ എതിര്‍പ്പ് അറിയിച്ച തരൂര്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി.