പോലീസുകാർക്കെതിരെ വധ ഭീഷണിയുമായി കോൺഗ്രസ് നേതാവ്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറാണ് പോലീസിനെതിരെ വധ ഭീഷണി മുഴക്കിയത്. ആവിക്കൽ അക്രമ സമരത്തെ നേരിട്ട പോലീസുകാരകരെ അപായപ്പെടുത്തുമെന്നാണ് സൂചന. പോലീസുകാരുടെ കുടുംബത്തെയടക്കം അപായമെടുത്തുമെന്നും പരാമർശത്തിലുണ്ട്. പോലീസുകാരുടെ കുടുംബാംഗങ്ങളുടെ വിവരങ്ങളെല്ലാം ശേഖരിച്ചു വെച്ചിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യുഡിഎഫിന്റെ നേതൃത്വത്തിൽ ആവിക്കൽ ഐക്യദാർഢ്യ സമ്മേളനം നടന്നിരുന്നു. സമ്മേളനത്തിലെ പ്രസംഗത്തിനിടെയാണ് കെ പ്രവീൺ കുമാർ പോലീസുകാർക്കെതിരെ ഭീഷണി ഉതിർത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് യുഡിഎഫ് ഐക്യദാർഢ്യ സമ്മേളനം നടത്തിയത്. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയുന്ന നൂറ് യുഡിഎഫ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.