മിത്രന് ജവഹര്‍ സംവിധാനം ചെയ്ത് ധനുഷ് നായകനായ ‘തിരുച്ചിത്രമ്പലം’ എന്ന സിനിമയുടെ പ്രദർശനം തിയേറ്ററുകളില്‍ വിജയകരമായി തുടരുകയാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ധനുഷ് ചിത്രം തിയേറ്ററിലെത്തുന്നത്. സിനിമ ഹൗസ്ഫുള്ളായി നിറഞ്ഞോടുന്നത് തിയേറ്ററുടമകള്‍ക്ക് ആശ്വാസം പകരുമ്പോഴാണ് ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയനടനെ സ്ക്രീനില്‍ കണ്ടതും ചില ആരാധകരുടെ ആവേശം അതിരുകടന്ന് ആര്‍പ്പു വിളികളും നൃത്തവുമായി സീറ്റില്‍ നിന്ന് എഴുന്നേറ്റ ആരാധകരില്‍ ചിലര്‍ തിയേറ്റര്‍ സ്ക്രീന്‍ വലിച്ചുകീറി. ഷോ മുടങ്ങുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പരിധികടന്ന ഈ പ്രവൃത്തി തീയേറ്റര്‍ ഉടമയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. യാരടി മോഹനി എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന് ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, നിത്യ മേനോന്, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.