വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഫര്സീന് മജീദിനെതിരെ കാപ്പ ചുമത്തും.കാപ്പ ചുമത്താന്‍ പോലീസ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ അനുമതി തേടി. രണ്ട് വധശ്രമ കേസുകള്‍ ഉള്‍പ്പെടെ ഇരുപതോളം കേസുകളില്‍ ഫര്സീന് മജീദ്. ഈ സാഹചര്യത്തിലാണ് കാപ്പ ചുമത്തേണ്ടവരുടെ പട്ടികയില്‍ ഫര്സീന് മജീദിന്റെ പേരും ഉള്‍പ്പെടുത്തിയത്. കാപ്പ ചുമത്തിയാല്‍ ഫര്സീന് മജീദിന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്സീന് മജീദ് . ‘ജൂണ്‍ 13 ന് കണ്ണൂര്‍ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച മൂന്ന് പ്രതികളില്‍ ഒരാളാണ് ഫര്സീന്