തീരശോഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സമരക്കാരുമായി വൈകാതെ ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്. പറഞ്ഞാല്‍ തീരാത്ത പ്രശ്നമില്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ കണ്ണടയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.