കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയറ്റ് പ്രൊഫസര്‍ നിയമനം സ്റ്റേചെയ്തുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയ പ്രസ്താവനയ്ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്. ഗവര്‍ണര്‍ പക്വതയും പാകതയും കാണിക്കേണ്ട അധികാര കേന്ദ്രമാണ്. സാധാരണ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകരെ പോലെയല്ല ഗവര്‍ണര്‍ പ്രതികരിക്കേണ്ടത്. ഏതു വിഷയങ്ങളും പരിശോധിക്കാനും നടപടികള്‍ സ്വീകരിക്കാനും ഭരണസംവിധാനമുണ്ട്. ഇതിന് പകരം തെറ്റായ പ്രചരണം സംഘടിപ്പിക്കുന്നത് സദുദ്ധേശപരമല്ലെന്നും ഇ. പി ജയരാജന് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. വിഷയം കോടതിയിലെത്തിയാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും. സര്‍ക്കാരിന്റെ ലക്ഷ്യം ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുകയാണ്. സര്‍ക്കാര്‍ ഏറ്റുമുട്ടലിനല്ല ,എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇ. പി ജയരാജന് വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമായിരിക്കും സര്‍ക്കാര്‍ പ്രവര്ത്തിക്കുയെന്നും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് ഇ. പി ജയരാജന് കൂട്ടിച്ചേര്‍ത്തു