പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമര വേദിയിൽ പരിഹാസ്യനായി. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം സന്ദർശിച്ച പ്രതിപക്ഷ നേതാവ് സമരത്തെ മുതലെടുക്കാൻ ശ്രമിച്ചതാണ് തിരിച്ചടിയായത്. സമരം രാഷ്ട്രീയവൽക്കരിക്കരിക്കാൻ ശ്രമിച്ചതോടെ പ്രതിപക്ഷനേതാവ് വി ഡി സതീശനെ കൂക്കിവിളികളോടെയാണ് സമരക്കാർ പുറത്താക്കിയത്. തീര ശോഷണത്തിനെതിരെ നടത്തുന്ന തുറമുഖ കവാടത്തിനുമുമ്പിലെ സമരവേദിയിലാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് എത്തിയത്.
വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയത് അന്നത്തെ ഉമ്മൻചാണ്ടി സർക്കാരാണ്. പദ്ധതിക്ക് വേണ്ടി പരിസ്ഥിതി, സാമൂഹ്യാഘാതപഠന വ്യവസ്ഥകൾ അംഗീകരിച്ചതും കേന്ദ്രത്തിലെ യുപിഎ സർക്കാരായിരുന്നു. ഭരണത്തിലുള്ളപ്പോൾ തങ്ങളെ തിരിഞ്ഞുനോക്കാത്ത കോൺഗ്രസുകാർ ഇപ്പോൾ കണ്ണീരു പൊഴിക്കുന്നത് രാഷ്ട്രീയ കാപട്യമാണെന്ന് സമരക്കാർ ആരോപിച്ചു.
സമര വേദി സന്ദർശിച്ച പ്രതിപക്ഷ നേതാവ് വേദിയിൽ കേറി പ്രസംഗിച്ചതോടെയാണ് സമരക്കാർ എതിർപ്പുമായി രംഗത്ത് വന്നത്. സമരത്തെ രാഷ്ട്രീയ വൽക്കരിക്കാൻ അനുവദിക്കില്ലെന്നും രാഷ്ട്രീയക്കാർ സമരവേദിയിൽ കയറരുതെന്നും സമരക്കാർ ആവശ്യപ്പെട്ടു. തുടർന്ന് സതീശനെതിരെ സമരക്കാർ മുദ്രാവാഖ്യം വിളിച്ചതോടെ സതീശൻ സ്ഥലം വിട്ടു.