ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തിന് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസെടുക്കുന്നതെന്നായിരുന്നു എം കെ മുനീറിൻ്റെ പ്രസ്താവന. ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്സോ കേസ് എടുക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോയെന്നും മുനീര്‍ ചോദിച്ചു.