മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് സമാപിക്കും. വൈകുന്നേരം 3.30ന് മട്ടന്നൂർ ബസ്സ്റ്റാൻഡിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് സമാപന പൊതുയോഗം പി വി അൻവർ എംഎൽഎ ഉത്ഘാടനം ചെയ്ത് സംസാരിക്കും. എല്ലാ വാർഡിലും പ്രചാരണ സമാപന റാലികൾ ഉണ്ടാകും. അതോടൊപ്പം തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ 20ന് നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം നഗര പരിധിയിലെ മുഴുവൻ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ചു.