മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നേതാവുമായ ഷാനവാസ് ഹുസൈനെതിരെ ബലാല്‍സംഗ കേസെടുക്കാന്‍ കോടതി ഉത്തരവ്. 2018ലെ ബലാത്സംഗ പരാതിയിലാണ് ദില്ലി ഹൈക്കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഉത്തരവില്‍ പറയുന്നു. കേസെടുക്കുന്നതില്‍ പൊലീസ് ഉദാസീനമായ സമീപനമാണ് സ്വീകരിച്ചതെന്ന് കോടതി നിരീക്ഷിച്ചു. കേസെടുക്കാന്‍ ഉത്തരവിട്ടുള്ള മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഷാനവാസ് ഹുസൈൻ്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ആശാ മേനോന് അധ്യക്ഷയായ ബെഞ്ചിന്റെ നടപടി.
ഷാനവാസ് ഹുസൈന് പീഡിപ്പിച്ചെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കാണിച്ച് 2018ലാണ് ദില്ലി നിവാസിയായ യുവതി പരാതിയുമായി രംഗത്തെത്തിയത്. നിലവില്‍ ബിജെപി ദേശീയ വക്താവാണ്. അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാരില്‍ ഷാനവാസ് ഹുസൈന് മന്ത്രിയായിരുന്നു. ബിഹാറിലെ എന്‍ ഡി എ സര്‍ക്കാരിലും അംഗമായിരുന്നു.