ലൈംഗികപീഡനക്കേസില്‍ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ ആദ്യ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവും വിവാദത്തില്‍. ”ഇവിടെ പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നത്. ഈ കേസില്‍ പട്ടികവിഭാഗ അതിക്രമ നിരോധന നിയമം ബാധകമാകില്ലെന്ന” സെഷന്‍സ് കോടതി നിരീക്ഷണമാണ് വിവാദത്തിലായത്. അതിജീവിത ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച അതേ കോടതിയാണ് ഈ ഉത്തരവുമിട്ടത്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്.ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശില്പികള് ഉള്‍പ്പെടെ ലക്ഷ്യം വച്ചിരുന്നതെന്നും ഈ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടുന്നു.