രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥൂറാം വിനായക് ഗോഡ്സെ ഹിന്ദു മഹാസഭയ്ക്ക് ‘മിശിഹാ’യാണെന്ന് ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ യോഗേന്ദ്ര വെര്‍മ. ”ചിലര്‍ ഗാന്ധിയില്‍ വിശ്വസിക്കുന്നു. ചിലര്‍ ഗോഡ്സെയിലും . ഹിന്ദു മഹാസഭയ്ക്ക് ഗോഡ്സ മിശിഹായെപ്പോലെയാണ്”. അദ്ദേഹം യഥാര്‍ത്ഥ രാജ്യസ്നേഹിയാണെന്നുമായിരുന്നു ഹിന്ദു മഹാസഭാ നേതാവിൻ്റെ പ്രതികരണം. ഗാന്ധിജിയെ ഗോഡ്സെ കൊലപ്പെടുത്തിയത് ഗാന്ധിജിയുടെ നയങ്ങള്‍ മൂലമാണ്. ഗാന്ധിജിയുടെ നയങ്ങള്‍ രാജ്യത്തിന് എതിരായിരുന്നുവെന്നും യോഗേന്ദ്ര വെര്‍മ പറഞ്ഞു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ഗോഡ്സെയുടെ ചിത്രവുമായി സ്വാതന്ത്ര്യ ദിനത്തില്‍ ഹിന്ദു മഹാസഭ തിരംഗ യാത്ര നടത്തിയിരുന്നു. ഇത് സംബന്ധിച്ച് പ്രതികരിക്കവെയാണ് ഹിന്ദു മഹാസഭാ നേതാവിൻ്റെ വിവാദ പരാമര്‍ശങ്ങള്‍