ദേശീയ പതാകയെ അവഹേളിച്ചതിന് ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്. ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി എച്ച്.കെ കാസിമിനെതിരെയാണ് കേസ്. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം 25ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് കാസിമിന് പൊലീസ് നോട്ടീസ് നല്കി.
1971 ലെ പ്രവെന്‍ഷന്‍ ഓഫ് ഇന്സല്ട്ടസ് റ്റു നാഷണല്‍ ഓണര്‍ ആക്ട് പ്രകാരമുള്ള കുറ്റം ചെയ്തെന്നാണ് നോട്ടീസില്‍ പറയുന്നത്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.