ഗുജറാത്തിൽ വീണ്ടും വൻ മഴക്കുമരുന്ന് വേട്ട. ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ അങ്കലേശ്വറിലെ ഫാക്ടറിയിൽ നിന്നാണ് 1026 കോടി വിലവരുന്ന മഴക്കുമരുന്ന് പിടികൂടിയത്. പിടികൂടിയ 513 കിലോ മയക്കുമരുന്ന് എംഡിഎംഎ ആണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മുംബെെ ആന്റി നാർക്കോട്ടിക് സെൽ വോർലി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ഫാക്ടറിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ ഫാക്ടറി തകർത്താണ് ഉള്ളിലേക്ക് പ്രവേശിച്ചത്.